അത്തോളി : വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ പ്രതിഭകളെ നാടകസഭ കൂമുള്ളി ആദരിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഷിജു കൂമുള്ളി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ.പ്ലസ് നേടിയ ഹൃഷികേശ് , പ്ലസ്.ടു പരീക്ഷയിൽ എ. പ്ലസ് നേടിയ നവനീത്കൃഷ്ണ, ഡോ.ഐശ്വര്യ സുരേഷ് എന്നിവരെയാണ് ആദരിച്ചത്. എഴുത്തുകാരായ സുരേഷ് പാറപ്രം, രവീന്ദ്രൻ കൊളത്തൂർ, ബിജു ടി. ആർ, സബിത പ്രസംഗിച്ചു.