agricultural

കോഴിക്കോട്: കാർഷിക യന്ത്രവത്കരണ പദ്ധതി, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (ജലസേചനം) എന്നിവയുടെ ഭാഗമായി ചേളന്നൂർ ബ്ലോക്ക് തല ക്യാമ്പ് സംഘടിപ്പിച്ചു. ബോധവത്കരണം, കർഷകരുടെ സൗജന്യ രജിസ്‌ട്രേഷൻ, അപേക്ഷ സ്വീകരണം എന്നിവ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത കർഷകർ കൃഷി അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം.