കോഴിക്കോട് : കേരള കർഷക ക്ഷേമനിധി ബോർഡ് അംഗത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജില്ലാതല ബോധവത്കരണ പരിപാടി 16ന് രാവിലെ ഒമ്പത് ന് നന്മണ്ട എ.യു.പി. സ്‌കൂളിൽ നടക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷയാകും. ഇതോടനുബന്ധിച്ച് നടത്തുന്ന സൗജന്യ അംഗത്വ രജിസ്‌ട്രേഷനിൽ രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള കർഷകർക്ക് നന്മണ്ട കൃഷിഭവനുമായി ബന്ധപ്പെടാം.