കോഴിക്കോട്: വേദങ്ങളിലെ അറിവുകളെ സാമാന്യ ജനസമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കാശ്യപവേദ റിസർച്ച് ഫൗണ്ടേഷന്റെ പുസ്തകവണ്ടി കൊല്ലം മുതൽ കാസർകോട് വരെ നടത്തിയ പര്യടനത്തിന്റെ സമാപനം നാളെ വൈകിട്ട് 4.30ന് കെ.പി.കേശവ മേനോൻ ഹാളിൽ നടക്കും. ഡോക്യുമന്ററി ഡയരക്ടറും കവിയുമായ വേണു താമരശ്ശേരി, നോവലിസ്റ്റ് സുധീർ പറൂ‌ർ, യുവകവിയും എഴുത്തുകാരനുമായ കെ.സി. മകേഷ് , ഹിരണ്യ മാസികയുടെ കോപ്പി എഡിറ്റർ കെ.പി. അജിത്ത് വൈദിക് എന്നിവർ പങ്കെടുക്കും.