tttttttttt
ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡോ.ഖദീജ മുംതാസ് പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡോ.ഖദീജ മുംതാസ് പ്രകാശനം ചെയ്തു. ഈ മാസം 29 മുതൽ 31 വരെ കൂട്ടാലിടയിലാണ് സമ്മേളനം. ബാലുശ്ശേരി സ്വദേശിയായ പി.കെ.രഞ്ജിത്താണ് ലോഗോ ഡിസൈൻ ചെയ്തത്. ഡിസൈനറെ ജില്ലാ സമ്മേളന വേദിയിൽ അനുമോദിക്കും. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം അഭിജിത്ത് നഗറിലും ബാലസംഗമം എം.കേളപ്പൻ -ഇ.കെ.ശിവദാസൻ നഗറിലുമാണ് ചേരുന്നത്. ജില്ലാ സെക്രട്ടറി എം.എം.അഖിൽ നാസിം, ജോയിന്റ് സെക്രട്ടറി എ.വി.അനുഭവ്, ജോയിന്റ് കൺവീനർ ദാർബിക ദാസ്, കെ.ജിഷ്ണു, സൗരവ് കെ. സുനിൽ, ദിൽജിത്ത് ജി.കെ, കെ.ആര്യ എന്നിവർ പങ്കെടുത്തു.