ശക്തമായ കാറ്റിൽ തെങ്ങ് വീണ് പാലേരി അണ്ടിക്കുന്നുമ്മൽ ബാലന്റെ വീടിന്റെ മേൽക്കൂര തകർന്നപ്പോൾ
പേരാമ്പ്ര: മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ തെങ്ങ് വീണ്
പാലേരി അണ്ടിക്കുന്നുമ്മൽ ബാലന്റെ വീടിന്റെ മേൽകൂര തകർന്നു. മേൽകൂരയിലെ കഴുക്കോൽ,പട്ടിക,ഓട് എന്നിവ പൂർണ്ണമായും തകർന്നു. 3 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.