കോഴിക്കോട് : മൺമറഞ്ഞ നാട്ടാചാരങ്ങളെ പരിചയപ്പെടുത്താനും നഷ്ടപ്പെടുന്ന സ്‌നേഹ കൂട്ടായ്മകൾ സജീവമാക്കാനുമായി നാട്ടുകൂട്ടം കുനിക്കണ്ടിമുക്ക് ഒരുക്കുന്ന കലിയൻ 2022 ശനിയാഴ്ച വൈകീട്ട് പൂക്കാട് കുനിക്കണ്ടി മുക്കിൽ നടക്കും. കലിയൻ കെട്ട്, കുതിരക്കോലം എന്നിവയുടെ അകമ്പടിയോടെ കലിയൻ ആഘോഷവരവ് ചേമഞ്ചേരി കൊളക്കാട് യു.പി. സ്‌കൂളിൽ നിന്നും വൈകീട്ട് 5.30 ന് ആരംഭിക്കും.