കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ജൂലായ് 16 ന് രാവിലെ 9 മുതൽ കൊയിലാണ്ടി പുതിയ ബസ് സ് സ്റ്റാന്റിനടുത്തുള്ള എസ്. എസ് മാളിൽ കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ നടക്കുമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേളയിൽ അലോപ്പതി, കുട്ടികളുടെ സ്പെഷലിസ്റ്റ്, സ്ത്രീരോഗ വിഭാഗം, ഇ എൻ ടി, നേത്രരോഗ വിഭാഗം, ജനറൽ മെഡിസിൻ, ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ പ്രദർശന സ്റ്റാളുകൾ, ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്ക്, ടെലി മെഡിസിൻ, ഈ സഞ്ജീവനി, നേത്രപരിശോധന, പാലിയേറ്റീവ് സ്റ്റാൾ, ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ, കുട്ടികളുടെ സ്ക്രീനിങ്ങ് തുടങ്ങിവ മേളയിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമ്മാരായ കെ.ടി.എം കോയ, ഷീബശ്രീധരൻ, എം പി മൊയ്തീൻകോയ, ചൈത്രാവിജയൻ ,രജില, തിരുവങ്ങൂർ സി എച്ച് സിയിലെ മെഡിക്കൽ ഓഫീസർ പി ടി അനി തുടങ്ങിയവർ പങ്കെടുത്തു