കോഴിക്കോട്: വൈറൽ പനി ഉൾപ്പെടെ മഴക്കാല രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിംഗ് ഹോം ഞായറാഴ്ച സൗജന്യ പരിശോധനാ ക്യാമ്പ് നടത്തുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യം. മരുന്ന്, ലാബ് പരിശോധന തുടങ്ങിയവയിൽ പത്തു ശതമാനം വരെ ഇളവ് ലഭിക്കും. ജലദോഷം, പനി, ചുമ, തുമ്മൽ, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാം. . രജിസ്റ്റർ ചെയ്യാൻ 04952722516, 7012414410 എന്നീ നമ്പറുകളിൽ വിളിക്കുക.