കോഴിക്കോട്‌: ലോക പ്ലാസ്‌റ്റിക്‌ സർജറി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 21 വരെ സൗജന്യ പ്ലാസ്‌റ്റിക്‌ സർജറി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ക്യാമ്പ്‌ ദിവസവും പകൽ മൂന്നുമുതൽ വൈകിട്ട്‌ അഞ്ചുവരെ നടക്കും.സൗജന്യ പരിശോധനയ്‌ക്കുപുറമെ വൃക്കരോഗികൾക്ക്‌ ഡയാലിസിസ്‌ ചെയ്യുന്നതിനായി എ.വി ഫിസ്‌റ്റുല സർജറിയും അരയ്‌ക്ക്‌ താഴേക്ക്‌ ചലനശേഷി നഷ്ടപ്പെട്ട രോഗികളിൽ കണ്ടുവരുന്ന വിട്ടുമാറാത്ത മുറിവുകൾക്കുള്ള ശസ്‌ത്രക്രിയകളും, തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക്‌ സൗജന്യനിരക്കിൽ ചെയ്‌തുകൊടുക്കും. ക്യാമ്പിൽ എത്തുന്ന ശസ്‌ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക്‌ പ്രത്യേക കിഴിവും നൽകും. വാർത്താസമ്മേളനത്തിൽ ആശുപത്രി ചെയർമാൻ പ്രൊഫ. പി.ടി അബ്ദുൾ ലത്തീഫ്‌, പ്ലാസ്‌റ്റിക്‌ സർജറി മേധാവി ഡോ.സെബിൻ വി തോമസ്‌, ഡോ. കെ ആർ ഹാരിസ്‌, ഡോ. സിബി പുന്നൂസ്‌, സി.ഇ.ഒ എ.വി സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു. രജിസ്‌ട്രേഷനും അന്വേഷണങ്ങൾക്കും: 0495–- 2709300 .