കുന്ദമംഗലം: അദ്ധ്യാപകനും മലയമ്മ എ.യു.പി സ്‌കൂൾ മാനേജരുമായിരുന്ന കെ.പി.ചാത്തു മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി വിതരണം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അബ്ദുൾ അസീസ് മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി ഫർസീന വരച്ച ചാത്തു മാസ്റ്റരുടെ ഛായാചിത്രം ജനാർദ്ധനൻ കളരിക്കണ്ടി ഏറ്റുവാങ്ങി. ഇ.കൃഷ്ണൻകുട്ടി, പി.സതീദേവി, കുഞ്ഞിമരക്കാർ, ഫാത്തിമബീവി, കെ.കെ.രാജേന്ദ്രകുമാർ, ടി.വി.വാസു, മുഹമ്മദ് ഹർഹറത്ത്, എൻ. ബീന എന്നിവർ പ്രസംഗിച്ചു.