കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി ഉൾപ്പെടെ) ഇന്ന് (വെള്ളി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
വ്യാജ വാർത്ത
പ്രചരിപ്പിച്ചാൽ നടപടി
കൽപ്പറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാർത്തകളും അറിയിപ്പുകളും പൊതുജനങ്ങളിൽ ഭീതി പരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടിക്ക് ശുപാർശ ചെയ്തത്.
പനമരത്ത് കൺട്രോൾ റൂം
പനമരം: പനമരം ഗ്രാമപഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത്തല കൺട്രോൾ റൂം തുറന്നു. ഫോൺ: 9061048315.