veedu
കടലുണ്ടി വില്ലേജ് വാർഡ് 20 ലെ 62ാം നമ്പർ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണു ഭാ​ഗികമായി തകർന്ന നിലയിൽ കടലുണ്ടി വില്ലേജ് വാർഡ് 20 ലെ 62ാം നമ്പർ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണു ഭാ​ഗികമായി തകർന്ന നിലയിൽ

കോഴിക്കോട്: ജി​ല്ല​യി​ൽ​ ​ക​ന​ത്ത​ ​മ​ഴ​ ​നാ​ശം​ ​വി​ത​യ്ക്കു​ന്നു. 19 പഞ്ചായത്തുകളിലായി 33 വീടുകൾ ഭാ​ഗികമായി തകർന്നു. തിരുവള്ളൂർ പഞ്ചായത്തിലെ ഉണിച്ചാറക്കണ്ടി പാത്തുവിന്റെ വീട്ടുമുറ്റത്തെ കിണർ ‌ഇടിഞ്ഞു താണു. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43.12 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.

മൊടക്കല്ലൂരിൽ കുറ്റിയേടത്തറോൽ രവീന്ദ്രന്റെ വീടിനു മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് ഭാഗികമായി തകർന്നു. ചെറുവണ്ണൂർ പഞ്ചായത്തിലെ നല്ലളത്ത് കീഴ് വനപറമ്പ് കുമ്മാളി വീട്ടിൽ ബീക്കുട്ടിയുടെ വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂരക്ക് ഭാഗികമായി കേട് പറ്റി. കരുവൻതിരുത്തി പഞ്ചായത്തിലെ പൂത്തോളത്തിൽ കിളിയാടി വേലായുധന്റെ വീടിനു മുകളിൽ തെങ്ങ് വീണ് ഭാഗികമായി തകർന്നു. കുമാരനല്ലൂർ പഞ്ചായത്തിൽ തോട്ടക്കാടിന് സമീപം നെല്ലായി മാണിയുടെ വീടിന് മുകളിൽ മരം വീണ് നാശം സംഭവിച്ചു. ശക്തമായ മഴയിൽ പെരിങ്ങളം കുനിപൊയിലിൽ ചന്ദ്രന്റെ വീടിന്റെ ഒരു ഭാഗം തകർന്നു.

കടലുണ്ടി വില്ലേജ് വാർഡ് 20 ലെ 62ാം നമ്പർ വീടും, വാർഡ് പതിനൊന്നിലെ 60ാം നമ്പർ വീടും തെങ്ങ് വീണ് ഭാ​ഗികമായി തകർന്നു. കാലപ്പഴക്കമുള്ളതിനാൽ നിലവിൽ ഇരുവീടുകളും താമസയോ​ഗ്യമല്ല. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ഇരുവീട്ടുകാരോടും മാറി താമസിക്കാൻ നിർദേശിച്ചു.പന്നിക്കോട്ടൂർ കുന്നുമ്മൽ അബ്ദുറഹ്മാന്റെ വീടിനു മുകളിൽ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. അണ്ടോണ കായ്ക്കൽ ജാനകിയുടെ വീട് ശക്തമായ മഴയിൽ ഭാഗികമായി തകർന്നു. രാരോത്ത് പഞ്ചായത്തിലെ പനൻതോട്ടത്തിൽ സുബൈറിന്റെ വീടിനു മുകളിൽ മരം വീണു ഭാഗിക നാശനഷ്ടമുണ്ടായി.