കോഴിക്കോട്: കേന്ദ്രസർക്കാർ മേഖലയിലെ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, മുഴുവൻ ഒഴിവുകളിലും സ്ഥിരനിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി പ്രസൂൺ, എ.വി വിശ്വനാഥൻ , സി കൃഷ്ണൻ, നാൻസി പാറമ്മൽ, കെ.പി മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ആർ ജൈനേന്ദ്ര കുമാർ സ്വാഗതവും പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.