രാമനാട്ടുകര: ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ഈസ്റ്റ് വൈദ്യരങ്ങാടി കാരക്കുന്ന് റോഡിൽ മരം കടപുഴകി റോഡിലേക്ക് മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് പരിക്ക്. രാമനാട്ടുകര ഹയർസെക്കൻഡറി സ്കൂളിൽ 9ാം ക്ലാസ് വിദ്യാർത്ഥിനി താത്തങ്ങോട്ടിൽ സലാഹുദീനിന്റെ മകൾ ഫാത്തിമ ഫസ്മിന​(14)​​ യാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്.പുളിക്കൽ ഷാജഹാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ വലിയ തേക്കാണ് കടപുഴകി റോഡിലേക്ക് മറിഞ്ഞത്. ഉടനെ നാട്ടുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ സ്കൂളിലേക്ക് പോകുന്ന സമയമായതിനാൽ ധാരാളം വിദ്യാർത്ഥികൾ കൂടെയുണ്ടായിരുന്നു​. ​ മറ്റാർക്കും പരിക്കില്ല.