ration
വടകര മേപ്പയിൽ 68 നമ്പർ റേഷൻ കട പുതിയ കെട്ടിടത്തിൽ നഗരസഭ ചെയർപേഴ്സൺ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വടകര: മേപ്പയിൽ പ്രവർത്തിക്കുന്ന 68 - നമ്പർ റേഷൻ കട സമീപത്ത് നവീകരിച്ചതും സൗകര്യപ്രദവുമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.വി. ഹരിദാസൻ അദ്ധ്യക്ഷനായി. കൗൺസിലർ പി.കെ.സതീശൻ ആദ്യ വിൽപ്പന നടത്തി. താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി.സി, അസി. താലൂക്ക് സപ്ലൈ ഓഫിസർ നിജിൻ. ടി.വി, റേഷനിംഗ് ഇൻസ്പെക്ടർ ശ്രീധരൻ.കെ.കെ എന്നിവരും പങ്കെടുത്തു. പൊതുപ്രവർത്തകരായ സി.കെ.കൃഷ്ണൻ, സി.രാമകൃഷ്ണൻ, പി.കെ.ജിതേഷ് , ശിവശങ്കരൻ , സി.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. ലൈസൻസി രാജൻ ടി.കെ നന്ദി പറഞ്ഞു.