photo
ബാലുശ്ശേരി എ.എം.എൽ.പി.സ്ക്കൂൾ വിദ്യാരംഗം സാഹിത്യ വേദി പൃഥ്വിരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി എ.എം.എൽ.പി സ്കൂളിലെ ഈ അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം റിട്ട: അദ്ധ്യാപകനും, എഴുത്തുകാരനുമായ പൃഥ്വിരാജ് മൊടക്കല്ലൂർ നിർവ്വഹിച്ചു. സി.ജി. രജിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ .പ്രസിഡന്റ് കെ. റിയാസ്, എസ്.എസ്.ജി.വൈസ് ചെയർമാൻ കുന്നോത്ത് മനോജ് എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കൺവീനർ നിരഞ്ജന സ്വാഗതവും, ജോ. കൺവീനർ നിയലക്ഷ്മി നന്ദിയും പറഞ്ഞു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.