രാമനാട്ടുകര: ഇന്നലെ രാത്രി വീശിയടിച്ച കാറ്റിൽ വീടിന്റെ മുകളിൽ മരം വീണ് വീടിന് ഭാഗിക നാശം. രാമനാട്ടുകര മാവേലി സ്റ്റോറിന് സമീപം പരപ്പിൽതൊടി അമ്പായത്തിങ്ങൽ ചേക്കുവിന്റെ വീടിനു മുകളിലേക്കാണ് സമീപത്തെ തേക്ക് മരം വീണത് . ചുറ്റു മതിൽ പൊളിഞ്ഞു. വില്ലേജ് അധികൃതരെ അറിയിച്ചു.