4
ഡോ. പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് ആദ്യ ഫണ്ട് എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ പ്രസിഡന്റ് രവീന്ദ്രനിൽ നിന്നും ട്രസ്റ്റ് ചെയർമാൻ ഏറ്റുവാങ്ങുന്നു

വടകര: ജീവകാരുണ്യ പ്രവർത്തനത്തിന്റെ മേഖലയിൽ പുത്തൻ ഉണർവുമായി ഡോ.പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് ഒഫ് ഇന്ത്യ കോഴിക്കോട് വെള്ളിപറമ്പ് ഹെഡ് ഓഫീസ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ആദ്യ ഫണ്ട് എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ ട്രസ്റ്റ് ചെയർമാൻ പി.സി അശോകന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഭാരവാഹികളായ അമൃത സുരേഷ് ദേവദാസൻ വെള്ളിപറമ്പ്, സുരൻ കുറ്റിക്കാട്ടൂർ എന്നിവർ സന്നിഹിതരായി.