img20220715
ബി.പി.മൊയ്തീൻ അനുസ്മരണം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഇരുവഞ്ഞി പുഴയിലെ കൊടിയത്തൂർ തെയ്യത്തുംകടവിൽ അപകടത്തിൽ പെട്ട സഹയാത്രികരെ രക്ഷപെടുത്താനുള്ള ശ്രമത്തിൽ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ച ബി.പി.മൊയ്തീന്റെ 40-ാം ചരമവാർഷിക ദിനം ബി.പി.മൊയ്തീൻ സേവാ മന്ദിരവും ബി.പി.മൊയ്തീൻ ലൈബ്രറിയും ചേർന്ന് വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ വി.കുഞ്ഞൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ആനന്ദകനകം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ അനിത, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി, ബി. അലിഹസ്സൻ , എം. സുകുമാരൻ, എ.വി സുധാകരൻ ,കെ.സുന്ദരൻ, മുക്കം വിജയൻ , ദാമോദരൻ കോഴഞ്ചേരി, ഡോ. ബേബി ഷക്കില, പ്രഭാകരൻ മുക്കം, എം.അശോകൻ, പി.ടി.വിശ്വനാഥൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.