കുറ്റ്യാടി: കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ കായൽ വട്ടത്ത് ചെന്നായ കൂട്ടം ആടുകളെ കടിച്ചു കൊന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പന്തമാക്കൽ ഉഷയുടെ രണ്ട് പ്രസവിച്ച ആടും കുട്ടികളും ഗർഭിണിയായ മറ്റൊരു ആടുമാണ് ചത്തത്. ഏകദേശം ഒരു ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.തുടർന്ന് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗം പു ഷ് പതോട്ടും ചിറ കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുമായി ബന്ധപ്പെതിനെ തുടർന്ന്കാവിലുംപാറ വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ തയ്യാറാക്കി. കാവിലുംപാറമേഖലയിലെ വന്യമൃഗങ്ങളുടെശല്യം തടയുന്നതിന് അടിയന്തിര നടപടികൾ വേണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് രാജുതോട്ടുംചിറഅധികൃതരോടാവശ്യപ്പെട്ടു.