കൽപ്പറ്റ: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്
യുവാവിന് പരിക്കേറ്റു. തൃക്കൈപ്പറ്റ ഉറവിന് സമീപം ഉണ്ടായ അപകടത്തിൽ മുക്കംകുന്ന് സ്വദേശി ആസിഫ് അലി (17) നാണ് ഗുരുതരമായി പരിക്കേറ്റത്. ആസിഫ് അലിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മുക്കംകുന്നിൽ നിന്ന് മേപ്പാടിയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കൂടെ സഞ്ചരിച്ച കിരൺ(16) നെ നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് പൂർണ്ണമായി തകർന്നു. അടുത്തുള്ള വർക്ക്ഷോപ്പിലെ ജീവനക്കാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.