കോഴിക്കോട് : കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'വേദസപ്താഹം 2022' ഇന്ന് വൈകിട്ട് 4 മണിക്ക് കാശ്യപാശ്രമത്തിൽ ആരംഭിക്കും. ജൂലായ് 23 വരെയാണ് വേദസപ്താഹം. ആചാര്യശ്രീ രാജേഷും മീര രാജേഷും ചേർന്ന് ഭദ്റദീപം തെളിച്ച് ചടങ്ങുകൾ ആരംഭിക്കും. പുണ്യാഹവാചനം, സപ്താഹസങ്കല്പം, ഋത്വിഗ്വരണം,ഋഗ്വേദമുറജപം എന്നിവ നടക്കും. വേദപാഠികളായ കേതൻ മഹാജൻ, കൃഷ്ണചന്ദ്ര ആര്യ, ശ്രീകാന്ത് ശാസ്ത്രി, നരേശ് ശാസ്ത്രി, നാഗേശ്വർ ശാസ്ത്രി എന്നിവരാണ് ഋഗ്വേദ മുറജപത്തിനും രുദ്റയജ്ഞത്തിനും കാർമികത്വം നൽകും. നാളെ രാവിലെ 8 മണി മുതൽ 11.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ഋഗ്വേദമുറജപവും, വൈകിട്ട് 4.30 മുതൽ രുദ്റയജ്ഞവും 5.30ന് ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്ഞവും നടക്കും. ഏഴാമത്തെ ദിനത്തിൽ ഉച്ചയോടുകൂടി അഷ്ടാവധാനസേവയോടെ വേദസപ്താഹം സമാപിക്കും.