മാനന്തവാടി: ആദിവാസി ഊരുകളിലേക്ക് പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ഗവേഷകർ തുടങ്ങിയവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന പട്ടികവർഗ വകുപ്പ് ഡയറക്ടറുടെ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ നടത്തി.
ആദിവാസി സമൂഹത്തെ തടവറയിലാക്കുന്നതും, ജനവിരുദ്ധവുമായ സർക്കുലർ മനുഷ്യരെ വിഭജിക്കുന്നതും മാനവികതക്ക് എതിരാണെന്നും യോഗം വിലയിരുത്തി. ആഗസ്റ്റ് 15 ന് മുൻപ് സർക്കുലർ പിൻവലിക്കണമെന്നും അല്ലെങ്കിൽ ആദിവാസി ഊരുകളിലേക്ക് മാർച്ച് ചെയ്ത് പട്ടികവർഗ ഡയറക്ടറുടെ സർക്കുലർ ലംഘിക്കുമെന്നും അതിന് മുന്നോടിയായി ആഗസ്റ്റ് 1 ന് ജില്ലാ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു.
പെമ്പിളൈ ഒരുമെ നേതാവ് ജി.ഗോമതി ഉദ്ഘാടനം ചെയ്തു. അഡ്വ: പി.എ.പൗരൻ മുഖ്യപ്രഭാഷണം നടത്തി. 25 ലധികം സംഘടനകൾ പങ്കെടുത്ത പരിപാടിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ പി.ഒ.ജോൺ, ഡോ. പി.ജി.ഹരി, ഗൗരി, കാർത്തികേയൻ, അരുവിക്കൽ കൃഷ്ണൻ, തങ്കമ്മ, സുജ ഭാരതി, കെ.ജെ.സിന്ധു, കെ.വി.ബാബു, സെയ്തു കുടുവ, ടി.നാസർ, രാജു, വൈക്കം കണ്ണൻ, മാരിയപ്പൻ നാലപ്പാറ, വി.വി.ശെൽവരാജ്, സ്വപ്‌നേഷ് ബാബു, വി.രവി, രമേശ് അഞ്ചലശ്ശേരി, ലുകുമാൻ പള്ളിക്കണ്ടി, കെ.ആർ.അശോകൻ, സജീവൻ കള്ളിചിത്ര, തോമസ് കിഴക്കമ്പലം, സി.പി.നഹാസ്, ജൈമിത്ര, നിഹാരിക, സി.കെ.ഗോപാലൻ, ഷാന്റോലാൽ എന്നിവർ സംസാരിച്ചു.