കോഴിക്കോട്: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി റീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. വിജിലേഷ് അദ്ധ്യക്ഷത വഹിച്ചു.
എം.ബി.ബി.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ 129 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കരിയർ ഗൈഡർ ദീപക് സുഗതന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടന്നു. പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.