കുന്ദമംഗലം: കുന്ദമംഗലം ഹൈസ്ക്കൂളിലെ പ്ലസ് വൺ സ്കൂൾമാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനം ഇത്തവണയും ഇതേ സ്കൂളിൽ നിന്ന് പത്താംക്ലാസ് വിജയിച്ചവർക്ക് മാത്രമായിരിക്കും.
മാത്രമല്ല പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. സീറ്റ് ലഭിക്കാനായി സംഭാവനകളോ ശുപാർശകളോ സ്വീകരിക്കുകയില്ല. സ്കൂൾ ക്വാട്ടയിൽ പ്രവേശനം നേടുന്നവർ നിയമാനുസൃതമായ ഫീസ് മാത്രം നൽകിയാൽ മതിയെന്നും പി.ടി.എ ഫണ്ട് നൽകേണ്ടതില്ലെ ന്നും സ്ക്കൂൾ അധികൃതർ അറിയിച്ചു.