t
ടി.ര‌‌‌ഞ്ജിത്ത്

മാവൂർ:മാവൂർ പഞ്ചായത്ത് പ്രസിഡന്റായി ആർ.എം.പി അംഗമായ ടി.രഞ്ജിത്ത് ചുമതലയേറ്റു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.പി മോഹൻദാസിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലേറിയത്. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് ഇദ്ദേഹം.