കൊയിലാണ്ടി: മത്സ്യ തൊഴിലാളികളുടെ കടങ്ങൾക്ക് ഏർപ്പെടുത്തിയ മൊറോട്ടോറിയം കാലാവധി നീട്ടണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ദാസൻ ഉദ്ഘാടനം ചെയ്തു. ടി.വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ മോഹൻ, എം.എ.ഷാജി പ്രസംഗിച്ചു. ഏരിയാ സെക്രട്ടറിയായി സുനിലേശനെ തിരഞ്ഞെടുത്തു. രാജൻ കൊളക്കാട് സ്വാഗതവും ചോയിക്കുട്ടി നന്ദിയും പറഞ്ഞു. മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സി.എം സുനിലേശൻ.