കോഴിക്കോട്: അപൂർവ്വ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികൾക്കായി ഗവൺമെന്റ് തലത്തിൽ പുതിയതായി കണ്ടുപിടിച്ച് മരുന്നുനൽകുന്ന ക്യാമ്പ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ നടന്നു. തിരുവനന്തപുരം എസ്.എ.ടി.എച്ച് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ.മേരിഐപ്, അസിസ്റ്റന്റ് പ്രൊഫസറും, ജനിറ്റിസിസ്റ്റുമായ ഡോ.ശങ്കൾ വി.എച്ച് എന്നിവരുടെ മാർഗ്ഗനിർദ്ദേശപ്രകാരം എസ്.എം.എ രോഗികൾക്ക്
റിസിഡിസ്ലാം മരുന്നുനൽകി. മാതൃശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ.സി.ശ്രീകുമാർ, പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ.അജിത്കുമാർ വി.ടി, ആശുപത്രിയിലെ ജനിറ്റിക് ക്ലിനിക്കിന്റെ ചുമതലയുളള ഡോ.ഗിരീഷ്.എസ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. സ്‌പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് മുഖേന ലഭ്യമായ തുക വിനിയോഗിച്ചാണ് മരുന്ന് വിതരണം ചെയ്തത്.