കോഴിക്കോട്: മുൻ മേയറും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി.മധുസൂദനകുറുപ്പിനെ അനുസ്മരിച്ചു. ഡി.സി.സി ഓഫീസിലെ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
അനുസ്മരണ സമിതി ചെയർമാൻ അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം, കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, സത്യൻ കടിയങ്ങാട്, രാമചന്ദ്രൻ, യു.വി.ദിനേശ്‌മണി, കെ.സി.ശോഭിത എന്നിവർ പ്രസംഗിച്ചു. അനുസ്മരണ സമിതി കൺവീനർ ദിനേശ് പെരുമണ്ണ സ്വാഗതവും പി.കുഞ്ഞിമൊയ്തീൻ നന്ദിയും പറഞ്ഞു.