വടകര: ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെയും ബേബി കെയർ സെന്ററിന്റെയും ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാർ ബി.സുധ നിർവഹിച്ചു. ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിപ് രാജ്.കെ മുഖ്യാതിഥിയായി. മരുന്നിന്റെ ആദ്യ വില്പന ഏറാമല ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജസീല.വി.കെ നിർവഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി.കെ.കുഞ്ഞിക്കണ്ണൻ സ്വാഗതവും പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.