നാദാപുരം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.എടച്ചേരി ആലിശ്ശേരിയിലെ മാമ്പയിൽ അഭിലാഷാണ് (40) ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ കാണാതായത്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. കുളിക്കാൻ പോയ യുവാവ് തിരിച്ചു വരാതായതോടെയാണ് യുവാവിനെ കാണാതായ വിവരം പുറത്തറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടച്ചേരി പൊലീസും നാദാപുരം അഗ്നിശമന സേന സംഘവും സ്ഥലത്തെത്തി. നാദാപുരം, പേരാമ്പ്ര ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം ചെളിയും പായലും നിറഞ കുളത്തിൽ നടത്തിയദീർഘനേര പരിശോധനയ്ക്കൊക്കൊടുവിൽ ഒരു മണിയോടെ മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തനായി വടകര ഗവ.ആശുപത്രിയിലേക്ക് മാറ്റി.
അമ്മ: കാർത്ത്യായനി. അച്ഛൻ: പരേതനായ കൃഷ്ണൻ.
സഹോദരൻ: സുധീഷ് (ബഹറിൻ).