കോഴിക്കോട്: 3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നടക്കാവ് നാലുകൂടി പറമ്പ് സാദത്ത് (28) ആണ് പിടിയിലായത്. ഒറീസ്സയിൽ സ്ഥിരതാമസക്കാരനായ ഏജന്റ് മുഖാന്തരം കഞ്ചാവ് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപനക്കാർക്ക് മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.