കോഴിക്കോട് : രാഷ്ടീയ ലോക്ജൻ ശക്തി പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത രാജ്യ സഭ എം.പി പി. ടി. ഉഷയെ ആദരിച്ചു. പയ്യോളിയിൽ ഉഷസ് വീട്ടിൽ എത്തിയാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് പൊന്നാട അണിയിച്ച് ആദരിച്ചത്.പാർട്ടി സംസഥാന ജനറൽ സെക്രട്ടറി എം. പി രാജേഷ്, ഒ .ബി. സി വൈസ്. പ്രസിഡന്റ് പ്രമോദ് കണ്ണഞ്ചേരി, ജില്ലാ പ്രസിഡന്റ് കെ അരുൺ കുമാർ , കാസർകോട് ജില്ല പ്രസിഡന്റ് കെ .ഹരിചന്ദ്രൻ, സെക്രട്ടറി രാജൻ ചൈത്രം , വനിതാ വിഭാഗം പ്രസിഡന്റ് കെ ത്രിജ, സെക്രട്ടറി കെ വിജിത തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.