കുറ്റ്യാടി: യോഗ പരിശീലനം താഴെക്കിടയിൽ എത്തിക്കുക എന്ന ഉദ്ദേശവുമായി ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു. കുറ്റ്യാടി ശ്രീഹരി വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങ് കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് അംഗം ഏ.സി മജീദ് ഉദ്ഘാടനം ചെയ്തു. വി.സുഗുതൻ അദ്ധ്യക്ഷത വഹിച്ചു ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഒഫ് യോഗ ഡയറക്ടർ എം.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.കെ.എം. മോഹൻദാസ്, സി .പി. രഘുനാഥ് കെ.പി അംബുജാക്ഷൻ യു.കെ അർജുനൻ എന്നിവർ പ്രസംഗിച്ചു.