മുക്കം: വിവിധ പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് നേടി വിജയിച്ച വിദ്യാർത്ഥികളെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അഗസ്ത്യൻമുഴി യൂണിറ്റ് അനുമോദിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ റോബോട്ടിക്സ് ചലഞ്ചിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം നേടിയ നവനീത് നളേശിന് ഉപഹാരം നൽകി. അഗസ്ത്യൻമുഴി ഇൻസൈറ്റ് യോഗ സെന്ററിൽ നടന്ന പരിപാടി മുക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദിനി ഉദ്ഘാടനം ചെയ്തു. സമിതി മുക്കം മേഖലാ പ്രസിഡന്റ് കെ.ടി.നളേശൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ പി.ജോഷില, റൈനീഷ്, എസ്.ഗിരീഷ്, അസീസ് പുതുമറ്റം, എം.കെ.വിജു എന്നിവർ പ്രസംഗിച്ചു.