ബാലുശ്ശേരി ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ രാമായണമാസാചരണവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ നടന്നു . കുടുംബ സംഗമം ബ്രഹ്മചാരി വിശുദ്ധ ചൈതന്യ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം റിട്ട.എ. ഇ .ഒ . കെ . പി ബാലൻ നിർവഹിച്ചു. മുതിർന്ന വ്യക്തികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ആദരവ് പരിപാടി കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ചെമ്പക ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് വിശ്വനാഥൻ അശ്വിൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ശശിധരൻ തിരുവോത്ത്,രവി മങ്ങാട്,എ കെ ബാലൻ,രവി കരിയാത്തൻകാവ് ,ഷൈനി ജോഷി,ബിനു അറപ്പീടിക,തുടങ്ങിയവർ പ്രസംഗിച്ചു.