കൊയിലാണ്ടി: കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കെ. റെയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ

എഴുത്തുകാരനും പ്രഭാഷകനുമായ കെ.എസ് ഹരിഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി വൈസ് ചെയർമാൻ മുസ്ഥഫ ഒലീവ് അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മേഖലാ വൈസ് ചെയർമാൻ സുകുമാരൻ സ്വാഗതം പറഞ്ഞു. ജില്ലാ ചെയർമാൻ ടി.ടി.ഇസ്മായിൽ സമര പ്രഖ്യാപനം നടത്തി.രാമചന്ദ്രൻ വരപ്രത്ത്, പയ്യോളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി. ഫാത്തിമ, കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ മുഹമ്മദാലി മുതുകുനി, ടി.സി.രാമചന്ദ്രൻ ,പി.എം. ശ്രീകുമാർ ,ഗോപാലകൃഷ്ണൻ കൊയിലാണ്ടി, ആർ.കെ.സുരേഷ് ബാബു, ജിഷേഷ് കുമാർ , ബഷീർ മേലടി ,നാസർ നന്തി, സുനീഷ് കീഴാരി, നസീർ ന്യൂജെല്ല, പ്രവീൺചെറുവത്ത്, പി.കെ.ഷിജു, പടന്നയിൽ പ്രഭാകരൻ പ്രസംഗിച്ചു.