കുറ്റ്യാടി: സംസഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ കാവിലുംപാറ പഞ്ചായത്ത് യു.ഡി.എഫ് തൊട്ടിൽപ്പാലത്ത് സയാഹ്ന ധർണ നടത്തി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. കാവിലുംപാറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.ജി സത്യനാഥ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ കെ.പി ശംസീർ സ്വാഗതം പറഞ്ഞു. കെ.പി അമ്മത്, ചീരമറ്റം തങ്കച്ചൻ, സൂപ്പി മണക്കര, വി.പി സുരേഷ്, ഒ.ടി ഷാജി,വി എം അസീസ്, കെ.പി.സി മൊയ്തു, റോബിൻ ജോസഫ്, സി മുഹമ്മദ് ഫാസിൽ, സി.കെ.നാണു, പി.കെ. ബാബു ജനപ്രതിനിധികളായ കെ പി നഷ്മ, നുസ്രത്ത് തെക്കേലക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.