കോഴിക്കോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് ക്ഷാമം അനുഭവിക്കുമ്പോൾ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുന്ന ആരോഗ്യ വകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബി.ജെ. പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ്ബാബു. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ജില്ല ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ഇൻസുലിൻ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഔഷധങ്ങളോ മഴക്കാലരോഗവുമായി ബന്ധപ്പെട്ട മരുന്നുകളോ ലഭ്യമല്ല. പാവപ്പെട്ട രോഗികളെ സഹായിക്കാനെന്ന് പറഞ്ഞ് തുടങ്ങിയ കാരുണ്യ മെഡിക്കൽ ഷോപ്പുകളെ വരെ നോക്കുകുത്തിയാക്കി സ്വകാര്യ മെഡിക്കൽ ഷോപ്പു ലോബികളെ സഹായിക്കാനുള്ള ഈ നീക്കം ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.