കോഴിക്കോട്: ഇന്ത്യാ കൾചറൽ ആൻഡ് ഹെറിറ്റേജ് സർക്കിൾ ഏർപ്പെടുത്തിയ പ്രഥമ മൗലാന അബ്ദുൾകലാം ആസാദ് പുരസ്കാരത്തിന് ഡോ. ഷാമില അഹമ്മദ് നമ്പൂതി മഠം അർഹയായി. 25001 രൂപയും കീർത്തിപത്രവും ആദരഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ദോഹ ഖത്തർ ഇന്റർനാഷണൽ പബ്ളിക് സ്കൂൾ സ്ഥാപക ഡയരക്ടറും സാംസ്കാരിക സന്നദ്ധ പ്രവർത്തകയുമാണ് ഷാമില അഹമ്മദ്.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.കെ.എൻ കുറുപ്പ് 27 ന് അവാർഡ് സമ്മാനിക്കും.