vanitha
സംസ്കാര തിയറ്റേഴ്സ് ആൻ്റ് ലൈബ്രറി ആദിയൂർ വനിതാ വേദിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ രമ്യാ കണ്ടിയിൽ നിർവ്വഹിക്കുന്നു

വടകര: സംസ്ക്കാര തിയറ്റേഴ്സ് ആൻ‌ഡ് വായനശാലയുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ രൂപീകരിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർ രമ്യ കണ്ടിയിൽ ഉദ്ഘാടനം നിർവഹിച്ചു. വനിതാ വേദി പ്രസിഡന്റ് കെ പി രമ അദ്ധ്യക്ഷത വഹിച്ചു. യുവ കവയിത്രി എം.കെ.അശ്വതി മുഖ്യപ്രഭാഷണം നടത്തി. സംസ്കാര പ്രസിഡന്റ് പ്രഭീഷ് ആദിയൂർ, സി.ഡി.എസ് ചെയർപേഴ്സൺ ഒ.കെ ലത, കെ.കെ ബാബു, കെ.പി ദാമു , ജിതിൻ കണ്ടിയിൽ, എം.പി ശശി എന്നിവർ പ്രസംഗിച്ചു.വനിതാ വേദി സെക്രട്ടറി ഉമ ചെറുവത്ത് സ്വാഗതവും സി.എച്ച് സുമ രാജൻ നന്ദിയും പറഞ്ഞു.