കുന്ദമഗലം: കുന്ദമംഗലം സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരു വൃക്ഷ തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്കൂൾകിറ്റ് വിതരണം ചെയ്തു. കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ എം.കെ രമേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കറും ട്രസ്റ്റ് അംഗവുമായ സീന ഭായിയെ ആദരിച്ചു. ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ സർവദമനൻ, പ്രസ്സ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂർ, പി.ശിവപ്രസാദ്, ഉദയകുമാർ, എം.പ്രമീള, പി.തങ്കമണി, വി.പി സുരേഷ്, സീന ഭായ് ടീച്ചർ, സുധീർ രാജ് എന്നിവർ പ്രസംഗിച്ചു.