കുന്ദമംഗലം: രാജ്യത്തെ മുഴുവൻ മനുഷ്യർക്കും സമാധാനമാണ് മുസ്ലിങ്ങൾ ആഗ്രഹിക്കുന്നതെന്നും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ജീവാർപ്പണം ചെയ്തവരെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി അഭിപ്രായപ്പെട്ടു. കൊടുവള്ളിയിൽ നടന്ന കോഴിക്കോട് ജില്ലാ മുജാഹിദ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സി. മരക്കാരുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി. അബൂബക്കർ നന്മണ്ട, ഡോ: പി.പി. അബ്ദുൽ ഹഖ്, പാലത്ത് അബ്ദുറഹിമാൻ മദനി, വളപ്പിൽ അബ്ദുസ്സലാം സുബൈർ മദനി എന്നിവർ പ്രസംഗിച്ചു. ശിൽപ്പശാലയുടെ ഭാഗമായി നടന്ന വനിതാ സംഗമത്തിൽ അലി അക്ബർ ഇരിവേറ്റി, നബില കുനിയിൽ, സൽമഅൻ വാരിയ്യ, റസിയ പുത്തൂർ, സഫിയ പാലത്ത്, സുബൈദ പാലത്ത് , ആസ്യ ബദറു എന്നിവർ പ്രസംഗിച്ചു.