കോഴിക്കോട്: കേരളത്തിലെ ശാക്തേയ കാവുകളിലെ കാശ്മീരശൈവ സ്വാധീനത്തെക്കുറിച്ച് ഭാരതീയ ധർമ്മ പ്രചാരണ സഭ 21ന് സെമിനാർ നടത്തുന്നു.ചാലപ്പുറത്തെ കേസരി സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ശിവതന്ത്ര മാസികയുടെ ചീഫ് എഡിറ്റർ ആർ രാമാനന്ദ് പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന കർമ്മശ്രേഷ്ഠ പുരസ്കാരം രാമാനന്ദിന് സമർപ്പിക്കും.
കോഴിക്കോട് സാമൂതിരി കെ.സി.യു രാജ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരി സുവർണ്ണ നാലപ്പാട്, പി. ആർ നായർ, വിജി തമ്പി, എൻ. ആർ മധു തുടങ്ങിയവർ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള ചിന്തകരെയും ആത്മാന്വേഷികളെയും വിസ്മയിപ്പിച്ച തത്വശാസ്ത്രമാണ് കാശ്മീരശൈവമെന്ന് ഡോ. ശ്രീനാഥ് കാരയാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.