കുറ്റ്യാടി: കുറ്റ്യാടി തേങ്ങയുടെ വിളഭൂമിയായ കാവിലുംപാറ പഞ്ചായത്തിൽ സർക്കാർ തീരുമാനിച്ച തറവിലയായ 32 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരണം ഉടൻ തുടങ്ങണമെന്ന് കേരള കർഷകസംഘം ചാത്തൻകോട്ടുനട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ഡോ.വി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എ നാരായണൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ നേതാക്കളായ പി.നാണു, ഇ.കെ. മുരളി ,ടി.എസ്.ബേബി ,എ.ആർ.വിജയൻ ,കെ.പി രാജൻ ,ടി.പി പവിത്രൻ , ഏരത്ത് രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. വി.വി ജോർജ് പ്രസിഡന്റും എൻ.എ ചന്ദ്രൻ സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു .