കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നവീകരിച്ച പന്തിരിക്കര- ചവറംമൂഴി റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.50 ലക്ഷം രൂപ ചെലവിൽ 810 മീറ്റർ ടാറിംഗും 1600 മീറ്ററിൽ റോഡിന് ഇരുവശവും കോൺക്രീറ്റും ഇടുന്ന പ്രവൃത്തികളാണ് പൂർത്തിയായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നവീകരണ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്.ജാനകിക്കാട് ഇകോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാനപാതയാണിത്.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എഫ്.യു.പി.എസ് ഹെഡ് മാസ്റ്റർ ഷിബു, അസീസ് കുന്നത്ത്, സി.ഡി പ്രകാശ്, സ്കൂൾ ലീഡർ ദിയ ദിനേശ് എന്നിവർ സംസാരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. അരവിന്ദാക്ഷൻ സ്വാഗതവും വാർഡ് കൺവീനർ പി.സി. ലെനിൻ നന്ദിയും പറഞ്ഞു.