പേരാമ്പ്ര:രാമായണ മാസാചരണത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും, നവോദയയിൽ പ്രവേശനം നേടിയ വിദ്യാത്ഥികളേയുംപാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് മെമ്പർ പി.ആർ.സാവിത്രി ഉദ്ഘാടനംചെയ്തു. കെ.സി.സുരേഷ് കുമാർ അദ്ധ്യക്ഷ്യത വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. കേളോത്ത് ബാലകൃഷ്ണമാരാർ, എം.മോഹനകൃഷ്ണൻ, പി.സി ഗോപിനാഥൻ , പ്രകാശ്, കെ. പണിക്കർ, ദീപേഷ് പി.കെ. ശോഭ, പി.കെ, ലളിത രവീന്ദ്രൻ , ഗോപാലൻ നായർ കെ.പി, ബിജു പി.കെ, ഷജിത്ത്, കെ.എം, ബാലകൃഷ്ണൻ , അഭിരാം പി. ദാസ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: വിജയി കൾക്കുള്ള ഉപഹാര സമർപ്പണം ക്ഷേത്ര കമ്മിറ്റി പ്രസിസന്റ് രവീന്ദ്രൻ കേളോത്ത് നിർവഹിക്കുന്നു.