cpm
cpm

കുറ്റ്യാടി: ബഫർസോൺ വിഷയത്തിൽ സി.പി.എം മലയോര ജനതയോടൊപ്പമാണെന്നും പശുക്കടവ് മേഖലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തിൽ ജനങ്ങൾ ആശങ്കപ്പെടെണ്ടെന്നും സി.പി.എം. ജില്ലാ സെക്രട്ടറി പി മോഹനൻ. പശുക്കടവിൽ നടന്ന മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ പൊള്ളത്തരം-ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ സമാധാന ജീവിതം നിലനിർത്താൻ സി.പി.എമ്മും സർക്കാരും പ്രതിജ്ഞാബദ്ധമാണ്. കോർപ്പറേറ്റുകൾക്കും മതതീവ്രവാദികൾക്കും വേണ്ടി നിലകൊള്ളുന്നവരാണ് മാവോയിസ്റ്റുകൾ. ഇവർ സായുധരായി നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണിയായി തീർന്നാൽ ബഹുജനങ്ങളെ അണിനിരത്തി നേരിടേണ്ടി വരുമെന്നും പി മോഹനൻ പറഞ്ഞു. സി.പി.എം മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി ടി.പി കുമാരൻ അധ്യക്ഷത വഹിച്ചു. കെ.കെ.സുരേഷ്, എ.എം റഷീദ്, എം.കെ ശശി, കെ.കൃഷ്ണൻ, പി.സി ഷൈജു എന്നിവർ പ്രസംഗിച്ചു. സി.പി ബാബുരാജ് സ്വാഗതം പറഞ്ഞു.