malabar
malabar

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് 22 ന് വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ജില്ലയിലെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടത്തും. ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. കൊയിലാണ്ടി, വടകര താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികൾ ക്ഷേമനിധിയിൽ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം നിർബന്ധമായും അടയ്ക്കേണ്ടതാണ്. ക്ഷേത്ര ജീവനക്കാർക്ക് ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനായി അംഗത്വ അപേക്ഷയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപ്പട്ടികയുടെ പകർപ്പും സഹിതം സമർപ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പളപ്പട്ടികയുടെ പകർപ്പ് ഹാജരാക്കണം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.